ഗൾഫിൽനിന്ന് വരുന്നവർക്ക് സ്വയം നിരീക്ഷണം മാത്രം ; ക്വാറന്റീന്‍ 12 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ, ഹൈ റിസ്ക് രാജ്യങ്ങൾ അല്ലാത്ത, ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന അഞ്ചുശതമാനംപേരെ വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തെരഞ്ഞെടുക്കുക. ഇവർക്ക് വിമാനത്താവളത്തിൽ പരിശോധനയിൽ മുൻഗണനനൽകും. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധനയിൽനിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാൽ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന നിർദേശം പാലിച്ച് പുറത്തേക്കുപോകാം. പോസിറ്റീവ് ആണെങ്കിൽ സാംപിൾ തുടർപരിശോധനയ്ക്ക് അയക്കും. അവർ തുടർചികിത്സയ്ക്കും നിർദേശങ്ങൾക്കും വിധേയരാകണം.

ഏഴുദിവസത്തെ ക്വാറന്റീൻ നിർദേശിച്ചിട്ടുള്ളത് 12 രാജ്യങ്ങളിൽനിന്ന് (ഹൈ റിസ്ക് രാജ്യങ്ങൾ) നാട്ടിലെത്തുന്നവർക്കാണ്. യു.കെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്വേ, സിങ്കപ്പൂർ, ഹോങ് കോങ്, ഇസ്രയേൽ എന്നിവയാണവ. ഈ രാജ്യങ്ങളിൽനിന്നെത്തുന്ന എല്ലാവർക്കും വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ. പരിശോധനയുണ്ടാകും.

നെഗറ്റീവാണെങ്കിൽ ഏഴുദിവസം വീട്ടിൽ ക്വാറന്റീനു ശേഷം എട്ടാംദിവസം വീണ്ടും പരിശോധന നടത്തണം. എന്നിട്ടും നെഗറ്റീവ് ആണെങ്കിൽ ഒരാഴ്ചകൂടി സ്വയം നിരീക്ഷണം നടത്തണം. പോസിറ്റീവ് ആയവരുടെ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയക്കും. ഇക്കൂട്ടരെ പ്രത്യേകം പാർപ്പിച്ച് ചികിത്സിക്കും. ഒമിക്രോൺ ഇല്ലെന്നു കണ്ടെത്തിയാൽ ഡിസ്ചാർജ് ചെയ്യും. ഒമിക്രോൺ വകഭേദമെന്നു കണ്ടെത്തിയാൽ ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് തുടർച്ചികിത്സ നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....