സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി എടുത്ത ആറ് വനിത പോലീസുകാരെ എന്‍ഐഎ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍  : തൃശൂരില്‍ ആശുപത്രി വാസത്തിനിടെ സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി എടുത്ത ആറ് വനിത പോലീസുകാരെ എന്‍ഐഎ ചോദ്യം ചെയ്യും. തൃശൂര്‍ സിറ്റി പോലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കതിരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇവരുടെ ഫോണ്‍ രേഖകളും പരിശോധിക്കും. വാര്‍ഡിന് പുറത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് പോലീസുകാരെയും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സ്വപ്‌ന ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സെല്‍ഫിയും പുറത്ത് വന്നത്. ചികിത്സയിലിരിക്കെ സ്വപ്‌ന ഫോണ്‍ വിളികള്‍ നടത്തിയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും.

ഒരു സമയം മൂന്ന് പേരാണ് സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. മൂന്ന് പേര്‍ ഡ്യൂട്ടി കഴിഞ്ഞ് നില്‍ക്കുകയും മറ്റ് മൂന്ന് പേര്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെല്‍ഫിയെടുത്തത്. സെല്‍ഫിയെടുത്തത് വിവാദമായതോടെ ആറ് വനിതാ പോലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...