വാട്‌സാപ് വഴി ലഹരിമരുന്ന് വിൽപ്പന ; 500 ലേറെ പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഷാർജ: ഷാർജയിൽ വാട്‌സാപ് വഴി ലഹരിമരുന്ന് വിൽപന. വിൽപ്പന നടത്തിയ 500 ലേറെ പേരാണ് പോലീസിന്റെ പിടിയിലായത്. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് 912 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയതതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരിമരുന്ന്, വ്യാജ ഉൽപന്നങ്ങൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ കൈമാറ്റം ചെയ്യുന്ന 124 സമൂഹമാദ്ധ്യമ അക്കൗണ്ടുകളും വെബ്സൈറ്റുകളും പൊലീസ് ബ്ലോക്ക് ചെയ്തു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നത് വർദ്ധിച്ചു വരികായാണെന്നും പല ഉപയോക്താക്കളും ഇന്റർനെറ്റ് വഴി ലഹരിമരുന്ന് വാങ്ങുകയും ഡീലർമാർക്ക് ഓൺലൈനായി പണം അയ്‌ക്കുകയും ചെയ്തതായി കണ്ടെത്തിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വാട്‌സാപ്പ് വഴി പരിചയപ്പെടുകയും തുടർന്ന് ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. അതിനു ശേഷം വാട്‌സാപ്പിൽ ലഹരിമരുന്ന് കൈമാറുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചു കൊടുക്കുകയും തുടർന്ന് ലഹരി വസ്തു കൈമാറ്റം ചെയ്യുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രിത മരുന്നുകളുടെയോ ലഹരിമരുന്നുകളുടെയോ വിൽപന പ്രോത്സാഹിപ്പിക്കുന്ന ഫോൺ നമ്പർ ബ്ലോക്ക് ചെയ്യാനും പോലീസിൽ പരാതി നൽകാനും ഷാർജ പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...