ഓ​ട്ടോ​റി​ക്ഷ​യു​ടെ മ​റ​വി​ൽ മയക്കുമരുന്ന് വില്പന ; മൂന്നംഗ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന മൂ​ന്നു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ൽ. മാ​വി​ലാ​യി മൂ​ന്നു​പെ​രി​യ നെ​ടു​കോ​മ​ത്ത് ഹൗ​സി​ൽ കെ. ​മി​ഥു​ന്‍ മ​നോ​ജ് (27), ധ​ര്‍മ​ടം പാ​ല​യാ​ട് കു​രു​ക്ഷേ​ത്ര​ക്ക് സ​മീ​പം കോ​ട്ട​ക്ക​ണ്ടി ഹൗ​സി​ൽ കെ.​കെ. മു​ഹ​മ്മ​ദ് ഷി​നാ​സ് (22), ത​ല​ശ്ശേ​രി മാ​ട​പ്പീ​ടി​ക​യി​ലെ ര​യ​രോ​ത്ത് ഹൗ​സി​ൽ പി.​കെ. വി​ഷ്ണു (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്ന് 12.51 ഗ്രാം ​എം.​ഡി.​എം.​എ​യും 17 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ല​ഹ​രിവ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​സ്.​ഐ ടി.​കെ.

അ​ഖി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീസ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ല​ശ്ശേ​രി ത​ലാ​യി​യി​ൽ നി​ന്നാ​ണ് മൂ​വ​രും പി​ടി​യി​ലാ​യ​ത്. ത​ലാ​യി ഹാ​ർ​ബ​ർ പ​രി​സ​ര​ത്തു​നി​ന്ന് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണ​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണം, അ​ടി​പി​ടി കേ​സി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ മി​ഥു​ൻ. ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ടൗ​ണി​ലും പ​രി​സ​ര​ത്തും ഓ​ട്ടോ ഡ്രൈ​വ​ർ എ​ന്ന വ്യാ​ജേ​ന വ​ള​രെ നാ​ളു​ക​ളാ​യി ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പോലീസ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...