തിരുവനന്തപുരം : സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ഗോത്രവര്‍ഗ മേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കലും ആസ്പദമാക്കി 16 ന് രാവിലെ 10.30 മുതല്‍ പട്ടം ലീഗല്‍ മെട്രോളജി ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന സെമിനാര്‍ നടത്തും. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. ആനില്‍ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് ഗോത്രവര്‍ഗ ജനതയുടെ തനത് ഭക്ഷ്യ വിവസ്ഥയിലെ മാറ്റങ്ങളും പോഷകാഹാര സുരക്ഷയും, ഗോത്രവര്‍ഗ ജനതയുടെ പോഷകാഹാര സുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ.സുമ റ്റി.ആര്‍, ഡോ.സി.എസ് ചന്ദ്രിക എന്നിവര്‍ വിഷയം അവതരിപ്പിക്കും. ഗോത്ര വര്‍ഗ ജനതയുടെ തനത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അട്ടപ്പാടിയില്‍ നടപ്പാക്കിയ ‘നമത് വെള്ളാമെ’ പദ്ധതിയെക്കുറിച്ച് സി.ജയകുമാര്‍ അനുഭവം പങ്കുവയ്ക്കും. സെമിനാറില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കും.