മലപ്പുറം : ഫേസ്ബുക്ക് വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. മെസഞ്ചറിൽ വീഡിയോകോൾ ചെയ്ത് നഗ്‌നത പ്രദർശിപ്പിക്കുന്ന സംഘം കോൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പതിവ്. മലപ്പുറം താനൂർ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. ആദ്യം ഒരു സ്ത്രീയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് റിക്വസ്റ്റ് വരും. അത് അക്‌സപ്റ്റ് ചെയ്യുന്ന പക്ഷം അൽപം നേരം ചാറ്റിംഗ്. പിന്നെ വീഡിയോ കാൾ. വീഡിയോ അറ്റന്റ് ചെയ്താൽ വിളിച്ച സ്ത്രീ അവരുടെ നഗ്‌നത പ്രദർശിപ്പിക്കും. ഇത് കാണിക്കുന്നതിനൊപ്പം അവർ ഈ കോൾ റെക്കോഡ് ചെയ്യും. ശേഷം ആ വീഡിയോ അവർ അയച്ച് തരും ശേഷം പണം ആവശ്യപ്പെടും.
ഭീഷണിക്ക് വഴങ്ങി അദ്യം ചെറിയ തുക നൽകുന്നവരോട് വീണ്ടും പണം ആവശ്യപ്പെടും. 5,000 മുതൽ 15,000 രൂപവരെ പലരോടും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പണം കൊടുക്കാത്തവരുടെ സൂഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇവർ വീഡിയോ എഡിറ്റ് ചെയ്ത് അയച്ച് നൽകും. സംഭവത്തിൽ താനൂർ പോലീസിൽ രണ്ട് കേസുകൾ റിപ്പോട്ട് ചെയ്തിട്ടുണ്ട്. പലരും മാനഹാനിഭയന്ന് പുറത്ത് പറയാൻ മടിക്കുന്നതാണ് ഇത്തരം സംഘങ്ങൾ മുതലെടുക്കുന്നത്. മലപ്പുറം സൈബർ സെല്ലിന്റെ അന്വേഷണത്തിൽ ഉത്തർപ്രദേശിൽ നിന്നാണ് സന്ദേശങ്ങൾ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.