സൂക്ഷിക്കുക ; ഫേസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ ചാറ്റ് – ഇത് റെക്കോഡ് ചെയ്ത് ബ്ലാക്ക് മെയിലിംഗ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഫേസ്ബുക്ക് വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. മെസഞ്ചറിൽ വീഡിയോകോൾ ചെയ്ത് നഗ്‌നത പ്രദർശിപ്പിക്കുന്ന സംഘം കോൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പതിവ്. മലപ്പുറം താനൂർ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. ആദ്യം ഒരു സ്ത്രീയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് റിക്വസ്റ്റ് വരും. അത് അക്‌സപ്റ്റ് ചെയ്യുന്ന പക്ഷം അൽപം നേരം ചാറ്റിംഗ്. പിന്നെ വീഡിയോ കാൾ. വീഡിയോ അറ്റന്റ് ചെയ്താൽ വിളിച്ച സ്ത്രീ അവരുടെ നഗ്‌നത പ്രദർശിപ്പിക്കും. ഇത് കാണിക്കുന്നതിനൊപ്പം അവർ ഈ കോൾ റെക്കോഡ് ചെയ്യും. ശേഷം ആ വീഡിയോ അവർ അയച്ച് തരും ശേഷം പണം ആവശ്യപ്പെടും.

ഭീഷണിക്ക് വഴങ്ങി അദ്യം ചെറിയ തുക നൽകുന്നവരോട് വീണ്ടും പണം ആവശ്യപ്പെടും. 5,000 മുതൽ 15,000 രൂപവരെ പലരോടും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പണം കൊടുക്കാത്തവരുടെ സൂഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇവർ വീഡിയോ എഡിറ്റ് ചെയ്ത് അയച്ച് നൽകും. സംഭവത്തിൽ താനൂർ പോലീസിൽ രണ്ട് കേസുകൾ റിപ്പോട്ട് ചെയ്തിട്ടുണ്ട്. പലരും മാനഹാനിഭയന്ന് പുറത്ത് പറയാൻ മടിക്കുന്നതാണ് ഇത്തരം സംഘങ്ങൾ മുതലെടുക്കുന്നത്. മലപ്പുറം സൈബർ സെല്ലിന്റെ അന്വേഷണത്തിൽ ഉത്തർപ്രദേശിൽ നിന്നാണ് സന്ദേശങ്ങൾ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...