കോൺഗ്രസിൽ ചേർന്നതിന് വിനേഷ് ഫോഗട്ടിയെ പരിഹസിച്ച് മുതിർന്ന ബി.​​ജെ.പി നേതാവ്

For full experience, Download our mobile application:
Get it on Google Play

ഛണ്ഡിഗഡ്: ‘ദേശ് കി ബേട്ടി’യിൽ നിന്ന് ‘കോങ് കി ബേട്ടി’ ആവാൻ വിനേഷ് ഫോഗട്ട് ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ ഞങ്ങൾ എന്തിന് എതിർക്കണമെന്ന പരിഹാസവുമായി ഹരിയാനയിലെ മുതിർന്ന ബി.ജെ.പി നേതാവ് അനിൽ വിജ് രംഗത്ത്. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയയും ഫോഗട്ടിനെയും കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഹരിയാന മുൻ ആഭ്യന്തര മന്ത്രിയുടെ പരിഹാസം. ആദ്യ ദിവസം മുതൽ തന്നെ ഈ കളിക്കാരെ തങ്ങളോടൊപ്പം കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും അവരുടെ പ്രേരണ മൂലമാണ് ഗുസ്തിക്കാർ ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചതെന്നും അല്ലാത്തപക്ഷം വിഷയം വളരെ മുമ്പുതന്നെ പരിഹരിക്കപ്പെടുമായിരുന്നുവെന്നും വിജ് കുറ്റപ്പെടുത്തുകയുണ്ടായി.

ഫോഗട്ടും പുനിയയും ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും മറ്റ് മുതിർന്ന നേതാക്കളെയും കാണുകയും ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നതായി എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ​പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫോഗട്ട് ഇന്ത്യൻ റെയിൽവേയിൽ നിന്ന് വെള്ളിയാഴ്ച രാജിവെക്കുകയും ചെയ്തു. ടോക്കിയോ ഗെയിംസ് വെങ്കല മെഡൽ ജേതാവാണ് പുനിയ. ഫോഗട്ട് ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ വനിതാ ഗുസ്തിക്കാരിയായി. 50 കിലോഗ്രാം വിഭാഗത്തിൽ 100 ​​ഗ്രാമിന് മുകളിൽ ഭാരം കണ്ടെത്തി അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് അവർ കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സേവന മികവ് അളക്കാൻ ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ക്യൂ.ആർ. കോഡ് സംവിധാനം...

0
തൊടുപുഴ : പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം എങ്ങനെയുണ്ടായിരുന്നു? പോലീസുകാരുടെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന്...

ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു

0
ന്യൂഡൽഹി : ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര...

സഹകരണ സംഘങ്ങളുടെ ചിട്ടികൾ സി.എ.ജി.യുടെ നിരീക്ഷണത്തിൽ ; കേരളത്തിൽ ഓഡിറ്റിന് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ...