പത്തനംതിട്ട : കൊവിഡ്-19 പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഈ രോഗത്തില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന് എല്ലാ മുതിര്‍ന്ന പൗരന്‍മാരും വീടിനുള്ളില്‍ത്തന്നെ കഴിയേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനായി സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇതിനായി അങ്കണവാടി പ്രവര്‍ത്തകരുടെ സഹായത്തോടെ വിവരശേഖരണം നടത്തിക്കഴിഞ്ഞു. എന്നാല്‍ ബന്ധപ്പെട്ട അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഇനിയും വിവരങ്ങള്‍ നല്‍കാന്‍ കഴിയാതെ ഏതെങ്കിലും മുതിര്‍ന്ന പൗരന്‍മാര്‍ ഉണ്ടെങ്കില്‍ 9446374328, 9747846471 എന്നീ ഫോണ്‍ നമ്പരുകളില്‍ അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.
ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ വിവരം നല്‍കണം
RECENT NEWS
Advertisment