കെ.എസ്.ആര്‍.ടി.സി ആദ്യദിനം ജില്ലയില്‍ 78 സര്‍വീസുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുശേഷം ജില്ലയില്‍ പൊതുജനങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു. ജില്ലയില്‍ ആദ്യദിവസം ഏഴ് ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി നടത്തുന്നത് 78 സര്‍വീസുകളാണ്. പത്തനംതിട്ടയില്‍ നിന്ന് 13, കോന്നിയില്‍ നിന്ന് ആറ്, അടൂരില്‍ നിന്ന് 16, തിരുവല്ലയില്‍ നിന്ന് 19, മല്ലപ്പള്ളിയില്‍ നിന്ന് 14, റാന്നി, പന്തളം ഡിപ്പോകളില്‍ നിന്നും അഞ്ച് വീതം ബസ് സര്‍വീസുകളാണു ജില്ലയില്‍ നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം കയറ്റിയാണു സര്‍വീസുകള്‍ നടത്തുന്നത്. രാവിലെ 7 മുതല്‍ രാത്രി 7 ന് അവസാനിക്കുന്ന രീതിയിലാണു സര്‍വീസുകള്‍ ആരംഭിച്ചത്. 12 രൂപയാണ് മിനിമം ചാര്‍ജ്.

ഓര്‍ഡിനറി ബസുകളാണ് ആദ്യദിനത്തില്‍ സര്‍വീസ് നടത്തിയത്. തിരുവല്ല ഡിപ്പോയില്‍ നിന്നും നീരേറ്റുപുറം, പത്തനംതിട്ട, റാന്നി, വീയപുരം, ഓതറ എന്നിവിടങ്ങളിലേക്കാണു സര്‍വീസ് നടത്തിയത്. പത്തനംതിട്ടയില്‍ നിന്നും തിരുവല്ല, അടൂര്‍, റാന്നി, ഇലവുംതിട്ട, കലഞ്ഞൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തി. പന്തളത്ത് നിന്നും പത്തനംതിട്ടയിലേക്കും അടൂര്‍ വഴി ഏനാത്തേക്കുമാണു സര്‍വീസ്. അടൂരില്‍ നിന്നും ഏനാത്ത്, പത്തനംതിട്ട ഭാഗത്തേക്കും മല്ലപ്പള്ളിയില്‍ നിന്നും തിരുവല്ല, കോഴഞ്ചേരി വഴി പത്തനംതിട്ട എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തി.
30 മുതല്‍ 45 മിനുറ്റുവരെ ഇടവേളകളിലാകും ബസ് സര്‍വീസ് നടത്തുക. അധിക സര്‍വീസുകള്‍ ആരംഭിച്ചതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ സ്പെഷല്‍ സര്‍വീസുകള്‍ ഇനിമുതല്‍ ഉണ്ടാകില്ല. യാത്രകാരുടെ തിരക്കനുസരിച്ച് വരുംദിവസങ്ങളില്‍ സര്‍വീസുകള്‍ കൂടുതല്‍ നടത്തുകയോ കുറയ്ക്കുകയോ ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...