ടിക് ടോക്കില്‍ അമിതമായി സമയം കളയുന്നു ; ഭര്‍ത്താവ് ശകാരിച്ചതിന് ഭാര്യയും മകനും ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

വിജയവാഡ : ടിക് ടോക്കില്‍ അമിതമായി സമയം കളയുന്നുവെന്ന് ഭര്‍ത്താവ് വഴക്ക് പറഞ്ഞതിന് ഭാര്യയും മകനും ജീവനൊടുക്കി. ആന്ധ്ര പ്രദേശിലെ ജയവാഡയിലെ വൈഎസ്‌ആര്‍ കോളനിയില്‍ താമസിക്കുകയായിരുന്ന ഷെയ്ഖ് കരീമയും (35) മകനുമാണ് തിങ്കളാഴ്ച രാത്രി സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെയ്ഖ് ഷംസുദ്ദീനും കരീമയും തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും പിന്നീടത് ഭാര്യയുടെ ടിക് ടോക് ഭ്രമത്തെ ചൊല്ലിയായിരുന്നുവെന്നും ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഉമര്‍ പറയുനു. രണ്ട് മാസം മുമ്പ് കുടുംബത്തിന് ഒരു വാഹനാപകടമുണ്ടായി.  ഗുരുതരമായി പരിക്കേറ്റതോടെ ചികിത്സയ്ക്ക് 4 മുതല്‍ 5 ലക്ഷം രൂപ വരെ ചെലവ് വേണ്ടി വന്നു.  ഇതിനായി ബാങ്കില്‍ നിന്ന് വായ്പ എടുത്തു. എന്നാല്‍ ലോക്ക് ഡൗണില്‍ ജൂവലറി ഷോപ്പുകള്‍ അടച്ചിട്ടതിനാല്‍ ഷംസുദ്ദീന് ജോലി നഷ്ടപ്പെട്ടതോടെ കടുത്ത സാമ്പത്തിക ബാധ്യതകളിലൂടെയാണ് കുടുംബം കടന്നുപോയത്.

അതിനിടെയിലാണ് ഇത്തരം അനാവശ്യകാര്യങ്ങളില്‍ സമയം ചെലവഴിക്കുന്നതെന്തിനെന്ന്  ഷംസുദ്ദീന്‍ കുറ്റപ്പെടുത്തിയതോടെയാണ് സ്വര്‍ണം മിനുക്കാനായി സൂക്ഷിച്ചിരുന്ന കുപ്പിയില്‍ നിന്ന് സയനൈഡ് കുടിച്ച്‌ കരീമ ജീവനൊടുക്കിയത്.  അമ്മയുടെ മരണം കണ്ട് നിന്ന 16 വയസുള്ള മകനും അതേ കുപ്പിയിലെ സയനൈഡ് കുടിച്ച്‌ ആത്മഹത്യ ചെയ്തുവെന്നും ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഉമര്‍ പറഞ്ഞു. ഇവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചുവെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് വ്യക്തമാക്കി. അടുത്തിടെയാണ് ഇവരുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....