മലയാലപ്പുഴയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണംപാറ ചരുവില്‍ സനോജിനെ(38)യാണ് പോലീസ് ചൊവ്വാഴ്ച രാത്രിയോടെ പിടികൂടിയത്. തോട്ടില്‍ കുളിക്കാന്‍ പോയ നഴ്‌സിങ് വിദ്യാര്‍ഥിനിയായ രാധിക (19)യെ ഇയാള്‍ കറിക്കത്തികൊണ്ട് കുത്തുകയായിരുന്നു. തലയിലും കഴുത്തിലും കൈയിലും മുറിവേറ്റ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അച്ഛനും അയല്‍വാസികളും എത്തിയപ്പോഴേക്കും സനോജ് ഓടി രക്ഷപ്പെട്ടു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട സനോജ് പിന്നീട് ആസിഡ് കുടിച്ച്‌ സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു. എന്നാല്‍ കിണറ്റില്‍ വെള്ളം കുറവായതിനാല്‍ അല്പസമയത്തിന് ശേഷം ഇയാള്‍ തന്നെ കിണറ്റില്‍നിന്ന് കരയ്ക്ക് കയറി. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.  ആസിഡ് കഴിച്ചതിനാല്‍ പ്രതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റ പെണ്‍കുട്ടിയും ആസിഡ് കുടിച്ച പ്രതിയും അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....