മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് പിഎന്‍ പ്രസന്നകുമാര്‍ (74) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രസന്നകുമാര്‍, ചെക്കോസ്ലൊവാക്യയിലെ പ്രാഗില്‍ നിന്നും ജേണലിസത്തില്‍ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. 1974ല്‍ വീക്ഷണം വാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ പത്രാധിപസമിതിയില്‍ ചേര്‍ന്നു. പിന്നീട് വീക്ഷണം പത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറും പിന്നീട് ചീഫ് റിപ്പോര്‍ട്ടറുമായി. വീക്ഷണം സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്റെ വര്‍ക്കിങ് കമ്മിറ്റി അംഗവും ട്രഷററുമായി പ്രവര്‍ത്തിച്ചു. ഒരു ദശകത്തിലേറെ എറണാകുളം പ്രസ് ക്ലബിന്റെ സെക്രട്ടറിയായിരുന്നു.

കൊച്ചിന്‍ കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗം എന്നീ പദവികളും വഹിച്ചു. എറണാകുളം ടെലികോം ഉപദേശക സമിതിയിലും, പിന്നീട് സംസ്ഥാന ടെലികോം ഉപദേശക സമിതിയിലും അംഗമായിരുന്നു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം രൂപീകൃമായതു മുതല്‍ സജീവമായിയിരുന്നു. ഫോറത്തിന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. പത്രപ്രവര്‍ത്തകരുടെ വേതനം നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ‘മജീദിയ’ വേജ് ബോര്‍ഡില്‍ അംഗമായിട്ടുണ്ട്. കെഎസ്യു ജില്ലാ ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം, എറണാകുളം ഡിസിസി ട്രഷറര്‍, കെപിസിസി നിര്‍വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍ പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: രജനി (റിട്ട. അധ്യാപിക, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ്). മക്കള്‍: അശ്വിന്‍ (ജപ്പാന്‍), അശ്വിനി (കാനഡ), ഐശ്വര്യ (സിംഗപ്പൂര്‍).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...