സുപ്രീം കോടതി ബാർ അസോസിയേഷനിൽ നിന്ന് രാജിവെച്ച് മുതിർന്ന മലയാളി അഭിഭാഷകൻ രഞ്ജി തോമസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: സുപ്രീം കോടതി ബാർ അസോസിയേഷനിൽ നിന്ന് രാജിവെച്ച് മുതിർന്ന മലയാളി അഭിഭാഷകൻ രഞ്ജി തോമസ്. ബാർ അസോസിയേഷൻ അധ്യക്ഷൻ അദീഷ് സി അഗർവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിവെച്ചത്. ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട് താൻ ഉയർത്തിയ കാര്യങ്ങളിൽ നടപടി സ്വീകരിക്കാത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് രഞ്ജി തോമസ് അയച്ച കത്തിൽ വ്യക്തമാക്കുന്നു. അസോസിയേഷൻ പ്രസിഡന്‍റ് ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്നതടക്കമുള്ള കാര്യങ്ങളും രാജിക്കത്തിൽ ഉയർത്തികാട്ടുന്നുണ്ട്.

നേരത്തെ തെരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കത്ത് അയച്ചത് വലിയ വിവാദമായിരുന്നു. വിധി നടപ്പിലാക്കുന്നത് രാഷ്ട്രപതി തടയണമെന്നാണ് പ്രസിഡന്‍റ് അദീഷ് സി. അഗര്‍വാലയുടെ കത്തിലെ ആവശ്യം. ഇതിനെതിരെ പ്രമേയം ബാർ അസോസിയേഷൻ പുറത്തിറക്കിയിരുന്നു. സുപ്രീം കോടതി സ്വമേധയ വിധി പുനപരിശോധിക്കണമെന്ന കത്തും അദീഷ് സി അഗർവാൾ നൽകിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ആണ് മുതിർന്ന അഭിഭാഷകന്‍റെ രാജി. ബാർ അസോസിയേഷൻ അധ്യക്ഷനും കമ്മിറ്റിയുമായി യോജിച്ചു പോകാനാകില്ലെന്നും ജനാധിപത്യവിരുദ്ധമായുള്ള നടപടികളാണ് നടക്കുന്നതെന്നും രഞ്ജി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 35 വർഷമായി സുപ്രീംകോടതിയിൽ പ്രാക്ടീസ് നടത്തുന്ന അഭിഭാഷകനാണ് രഞ്ജി തോമസ്. അരുണാചൽപ്രദേശിന്‍റെ അഡ്വക്കേറ്റ് ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...

25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

0
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം...

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...