കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങൾ അയച്ചത് ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. ഓമശേരി സ്വദേശിയും യുവതിയുടെ നാട്ടുകാരനുമായ മിർഷാദ് എന്ന യുവാവാണ് പ്രതി. നടമ്മൽ പൊയിലിൽ വച്ചാണ് യുവാവ് ആക്രമം നടത്തിയത്. സംഭവത്തിൽ കൊടുവളളി പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ഒളിവിൽ പോകുകയായിരുന്നു. കണ്ണിന് ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പരാതിക്കാരിയുടെ ഇൻസ്റ്റാഗ്രാം ഐഡിയിലേക്ക് യുവാവ് നിരന്തരം അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇതിന് യുവതി ഇൻസ്റ്റാഗ്രാം വഴി യുവതി മറുപടിയും നൽകിയിരുന്നു. എന്നിട്ടും സന്ദേശം അയക്കൽ ആവർത്തിച്ചതോടെ പ്രതിയുടെ വീട്ടിൽ പോയി യുവതി പരാതിപ്പെട്ടു. അതിന്റെ വൈരാഗ്യത്തിന് മിർഷാദ് വഴിയിൽ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി.വിവാഹ നിശ്ചയ സമയത്ത് കിട്ടിയ സ്വർണവും നഷ്ടപ്പെട്ടെന്ന് യുവതി പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.