എൻജിനീയറിങ് കോളജുകളിൽ കൂട്ട തോൽവി ; നിലവാരം ചർച്ചയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ കൂട്ട തോൽവി വീണ്ടും ചർച്ചയാകുന്നു. സാങ്കേതിക സർവകലാശാല ഫൈനൽ ബി ടെക് ഫലം പുറത്തുവന്നപ്പോൾ 26 കോളജുകൾക്ക് 25 ശതമാനം വിദ്യാർത്ഥികളെ പോലും ജയിപ്പിക്കാനായില്ല. ആകെ വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം കുറഞ്ഞു. കെടിയു ഫൈനൽ ബി ടെക്ക് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളജുകളുടെ നിലവാരമാണ് വീണ്ടും ചർച്ചയാവുന്നത്. സർവകലാശാലക്ക് കീഴിലെ128 കോളജുകളിൽ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തിൽ താഴെ മാത്രമാണ്. ഒരു കോളജിൽ ഒരൊറ്റ വിദ്യാർത്ഥി പോലും പാസായില്ല. 28 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ആറ് കോളജുകളുടെ വിജയം പത്ത് ശതമാനത്തിൽ താഴെയാണ്.

ഒമ്പത് കോളജുകളുടെ വിജയം 15 ശതമാനത്തിൽ താഴെയാണ്. മികച്ച വിജയം നേടിയത് ചുരുക്കം കോളജുകൾ മാത്രമാണ്. രണ്ട് കോളജുകളിൽ മാത്രമാണ് പാസ് പെർസെന്റേജ് 80ന് മുകളിൽ എത്തിയത്. 70 ശതമാനത്തിൽ കൂടുതൽ കുട്ടികളെ ജയിപ്പിക്കാനായത് 15 കോളജുകൾക്ക് മാത്രമാണ്. കഴിഞ്ഞ വർഷം 56 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ വർഷം പാസ് പെർസന്‍റേജ് 80ന് മുകളിലുള്ള ഏഴ് കോളജുകളുണ്ടായിരുന്നു. 14 കോളജുകൾക്ക് 70 ശതമാനത്തിന് മുകളിലും 26 കോളജുകൾക്ക് 60 ശതമാനത്തിനും മുകളിൽ ജയമുണ്ടായിരുന്നു. ഫലം പുറത്തുവന്നതോടെ സംസ്ഥാനത്തെ ബി ടെക്ക് പഠനനിലവാരത്തിൽ വിലയിരുത്തലുകൾ വേണണെന്ന അഭിപ്രായം വിദ്യാഭ്യാസ വിദഗ്ദർ ഉന്നയിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...