കാസർകോട് : പോക്സോ കേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ആദൂറിലെ സുധീഷി (35)നെ പെൺകുട്ടിയുടെ വീട്ടിൽ അക്രമം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തു. 2017 ൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുവർഷം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ആറുമാസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് വന്നത്. ഇതിനുശേഷം ഇരയായ പെൺകുട്ടിയ്ക്ക് നേരേ നിരന്തരശല്യം ഉണ്ടാക്കുന്നുവെന്ന പരാതിയുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് അടക്കം കണ്ണിൽ കണ്ടതൊക്കെ അടിച്ചുതകർത്തു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി സുധീഷിനെ പിടികൂടുകയായിരുന്നു.
പോക്സോ കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങി – പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമം ; വീണ്ടും പിടിയില്‍
RECENT NEWS
Advertisment