യുവതിയുടെ ആത്മഹത്യ ; പോലീസിന്റെ കുറ്റപത്രം കോടതി മടക്കി ; നിറയെ പോരായ്മകള്‍ – പേരുകളടക്കം തെറ്റ്

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ : പയ്യന്നൂർ കോറോം സെൻട്രലിലെ കൊതോളി ഹൗസിൽ കെ.വി സുനിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. ഗാർഹികപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമർപ്പിച്ച കുറ്റപത്രമാണ് പോരായ്മകൾ ചൂണ്ടിക്കാണിച്ച് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കിയത്. പോലീസ് തയ്യാറാക്കി നൽകിയ കുറ്റപത്രത്തിലെ ഒൻപതോളം പോരായ്മകൾ അക്കമിട്ട് നിരത്തിയാണ് കോടതി കുറ്റപത്രം മടക്കിയത്.

44 സാക്ഷിമൊഴികളും തെളിവുകളും ചേർത്തിരുന്ന കുറ്റപത്രത്തിൽ കൂട്ടിച്ചേർത്ത വകുപ്പുകൾ കാണാൻ കഴിഞ്ഞില്ല. പരാതിക്കാരന്റെ പേരിലും പിതാവിന്റെ പേരിലും തെറ്റുകളുണ്ടായിരുന്നു. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള സംഭവ ദിവസത്തിൽപോലുമുള്ള അവ്യക്തത പരിശോധനയിൽ കോടതി കണ്ടെത്തി. ഇതേത്തുടർന്നാണ് കുറ്റപത്രം മടക്കിയത്.

ഓഗസ്റ്റ് 29 ന് വൈകുന്നേരം നാലോടെയാണ് വെള്ളൂർ ചേനോത്തെ കിഴക്കേപുരയിൽ വിജീഷിന്റെ ഭാര്യ കോറോത്തെ കെ.വി സുനിഷയെയാണ് (26) ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം സുനിഷയുടേതെന്ന് പറയുന്ന ശബ്ദശന്ദേശം പുറത്തുവന്നിരുന്നു. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നത്.

ആത്മഹത്യക്ക് പിന്നിൽ ഗാർഹിക പീഡനമാണെന്ന് സുനിഷയുടെ അമ്മാവൻ മാധവൻ പയ്യന്നൂർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഭർത്താവ് വിജീഷിനെയും ഭർതൃപിതാവ് രവീന്ദ്രനെയും മാതാവ് പൊന്നുവിനെയും അറസ്റ്റുചെയ്തിരുന്നു. മാനസിക പീഡനമേൽപ്പിക്കൽ, ആത്മഹത്യാപ്രേരണാക്കുറ്റം എന്നിവ ചുമത്തിയായിരുന്നു അറസ്റ്റ്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച സുനീഷയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശങ്ങൾ പോലീസ് ആവശ്യപ്പെട്ടപ്രകാരം യുവതിയുടെ ബന്ധുക്കൾ കൈമാറിയിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത സുനിഷയുടെ ഫോണിന്റെ ശാസ്ത്രീയപരിശോധനയും കോടതിയുടെ അനുമതിയോടെ നടത്തി. പയ്യന്നൂർ പോലീസ് തയ്യാറാക്കി സമർപ്പിക്കുന്ന കുറ്റപത്രം കോടതി മടക്കിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. തളിപ്പറമ്പ് തൃച്ചംബരത്തെ സ്വത്തുതട്ടിപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകയും ബന്ധുക്കളും പ്രതിയായ കേസിന്റെ കുറ്റപത്രവും പലവട്ടം കോടതി മടക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...