കൊച്ചിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് വയസ്സുകാരനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് വയസ്സുകാരനെ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നെഹ്രു പാര്‍ക്കിന് സമീപത്തുനിന്നാണ് അസം സ്വദേശിയായ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യം ശ്രദ്ധിച്ച നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാഷാ സഹായിയെ എത്തിച്ച ശേഷമാണ് കുട്ടി സംസാരിക്കുന്നത് അസമീസാണെന്ന് മനസിലാക്കിയത്. കുഞ്ഞിന്റെ പേര് രാഹുല്‍ എന്നാണെന്നും തിരിച്ചറിഞ്ഞു. പ്രിയങ്ക എന്നാണ് അമ്മയുടെ പേരെന്നും കുട്ടി പറയുന്നു.

കുട്ടിയെ കണ്ടെത്തുമ്പോള്‍ ഒരു പായ്‌ക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചെങ്കിലും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തന്‍ സാധിച്ചില്ല. കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേക്ക് കൈമാറി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...