പോര്‍ച്ചുഗലിന്റെ ഹൃദയം തകര്‍ത്ത് സെര്‍ബിയ ലോകകപ്പിന് ; റോണോയ്ക്കും സംഘത്തിനും ഇനി പ്ലേ ഓഫ് കടമ്പ

For full experience, Download our mobile application:
Get it on Google Play

ലിസ്ബൺ : മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ അലക്സാണ്ടർ മിത്രോവിച്ചിന്റെ ഹെഡർ വന്ന് പതിച്ചത് പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്നങ്ങളിലേക്കായിരുന്നു. ഗ്രൂപ്പ് എ യിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ ഒന്നിനെതിരേ രണ്ടു ഗോളിന് തകർത്ത് സെർബിയ ഖത്തർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. ഇതോടെ പോർച്ചുഗലിന് ലോകകപ്പ് യോഗ്യതയ്ക്കായി മാർച്ചിൽ നടക്കുന്ന പ്ലേ ഓഫ് വരെ കാത്തിരിക്കണം. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ റെനറ്റോ സാഞ്ചസിലൂടെ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. ബെർണാഡോ സിൽവയുടെ പാസിൽ നിന്നായിരുന്നു ഗോളിന്റെ പിറവി.

ഗോൾ വീണതോടെ ഉണർന്നുകളിച്ച സെർബിയ 33 -ാം മിനിറ്റിൽ ദുസാൻ ടാഡിച്ചിലൂടെ സമനില പിടിച്ചു. ലോകകപ്പ് യോഗ്യതയ്ക്ക് ഒരു സമനില മാത്രം മതിയായിരുന്ന പോർച്ചുഗൽ അതിന്റെ അലസത മൈതാനത്ത് കാണിച്ചു. എന്നാൽ ഈ അലസതയ്ക്ക് കളിയുടെ അവസാന നിമിഷം അവർക്ക് തിരിച്ചടി കിട്ടി. 90 -ാം മിനിറ്റിൽ ടാഡിച്ചിന്റെ ക്രോസിൽ തലവെച്ച് അലക്സാണ്ടർ മിത്രോവിച്ച് സെർബിയക്കായി ഖത്തറിലേക്ക് നേരിട്ട് ടിക്കറ്റെടുത്തു. യോഗ്യതാ മത്സരങ്ങളിൽ താരത്തിന്റെ എട്ടാം ഗോളിയിരുന്നു ഇത്. ഗ്രൂപ്പിൽ എട്ടു മത്സരങ്ങളിൽ നിന്ന് 20 പോയന്റുമായാണ് സെർബിയയുടെ ലോകകപ്പ് പ്രവേശനം. എട്ടു കളികളിൽ നിന്ന് 17 പോയന്റാണ് പോർച്ചുഗലിന്റെ അക്കൗണ്ടിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...