സെപ്റ്റിക് ടാങ്ക് തകർന്നു, സീരിയൽ നടിയായ വയോധിക 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കല്ലിയൂരിൽ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്ക് തകർന്ന് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ അകപ്പെട്ട വയോധികയ്ക്ക് രക്ഷകരായി വിഴിഞ്ഞം അഗ്നിരക്ഷാസേന. കല്ലിയൂർ സ്വദേശിനിയും സീരിയൽ നടിയുമായ വസന്തകുമാരിയമ്മ (75) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെ കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇവരുടെ വീട്ടിലായിരുന്നു അപകടം.ബക്കറ്റിൽ വെള്ളവുമായി നടന്നു വരുന്നതിനിടെ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചിരുന്ന സെപ്റ്റിക് ടാങ്കിന്‍റെ കോൺക്രീറ്റ് സ്ലാബ് പൊട്ടി വസന്തകുമാരി ഉള്ളിലേക്ക് വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ വിഴിഞ്ഞം ഫയർഫോഴ്സിൽ വിവരമറിയിച്ചു.

ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്ത് എത്തുമ്പോൾ വീട്ടുകാർ ഇറക്കിക്കൊടുത്ത ഏണിയിലൂടെ കയറാൻ ശ്രമിച്ച് പരാജയപ്പെട്ട നിലയിലായിരുന്നു. ഒരു കൈകൊണ്ട് തൂങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ശരീരത്തിന്‍റെ ബാക്കി ഭാഗം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഒരു കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നതിനാൽ പിടിവിട്ട് താഴേക്ക് മുങ്ങിപ്പോകാവുന്ന അവസ്ഥയിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...