പന്തളം: മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ എക്സൈസ് സംഘത്തിന് ഗുരുതര വീഴ്ച. ശനിയാഴ്ച എം.സി റോഡില്‍ മണികണ്ഠന്‍ ആല്‍ത്തറക്ക് സമീപത്തെ ലോഡ്ജില്‍നിന്ന് ട അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ രാഹുല്‍ ആര്‍. (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ ആര്യന്‍ പി. (21), പന്തളം, കുടശനാട്, പ്രസന്നഭവനം വീട്ടില്‍ വിധു കൃഷ്ണന്‍ (20), കൊടുമണ്‍ കൊച്ചുതണ്ടില്‍ സജിന്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
155 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. പിടികൂടിയപ്പോള്‍ തന്നെ പോലീസ് എക്സൈസിെന്‍റ സഹായം തേടിയിരുന്നു. ഇത്തരം മയക്കുമരുന്ന് കണ്ടെത്തുമ്പോള്‍ എക്സൈസിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പിടിച്ചെടുത്ത ലഹരി വസ്തു പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍, അതുണ്ടായില്ല. ഇതുമൂലം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ഒരു ദിവസം ലോഡ്ജില്‍ തന്നെ താമസിപ്പിക്കേണ്ടി വന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ എത്താതിരുന്നതിന് പിന്നില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.