സിറോ മലബാർ സഭ സിനഡ് സമ്മേളനം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുർബാന ഏകീകരണത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ സിറോ മലബാർ സഭ സിനഡ് സമ്മേളനം ഇന്ന് തുടങ്ങും. അടിച്ചമർത്താനുള്ള പാർട്ടി സമ്മേളനം പോലെയാകരുത് സിനഡ് സമ്മേളനമെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സഭാനേതൃത്വത്തെ ഓർമ്മിപ്പിച്ചു. എന്നാൽ കർദ്ദിനാളിനെതിരായ വിമത നീക്കം തടയാൻ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് മറുവിഭാഗവും ബിഷപ്പുമാർക്ക് കത്ത് നൽകി.

സഭ ഭൂമി ഇടപാടിലെ വൈദികരുടെ പരസ്യ പ്രതിഷേധത്തിന് സമാനമാണ് കുർബാ പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങൾ. എറണാകുളത്ത് തുടങ്ങിയ പ്രതിഷേധം, ഇരിങ്ങാലക്കുട, തൃശ്ശൂർ രൂപതകളിലും വ്യാപിച്ചതോടെ സഭയിൽ വലിയ പ്രതിസന്ധിയാണുടലെടുത്ത്. ഈ പശ്ചത്തലത്തിലാണ് സിറോ മലബാർ സഭയുടെ 30ാംമത് മെത്രാൻ സിനഡ് തുടങ്ങുന്നത്. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈനിൽ ആയിരുന്നു സിനഡ്.

ഇന്ന് വൈകീട്ട് 5 മണിക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയുടെ നേതൃത്വത്തിൽ കാക്കനാട് സെന്‍റ് മൗണ്ടിൽ ചേരുന്ന സിനഡ് സമ്മേളനത്തിൽ 57 മെത്രൻമാർ പങ്കെടുക്കും. ഈ മാസം 15 വരെയാണ് സിനഡ് സമ്മേളനം. കുർബാന പരിഷ്കാരം നടപ്പാക്കാനുള്ള കർദ്ദിനാളിന്‍റെ കത്ത് തള്ളിയ എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷന്‍റെ നടപടി സിനഡിൽ ചർച്ചയാകും. അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകാനിടയായ സാഹചര്യം ബിഷപ് ആന്‍റണി കരിയിൽ സിനഡിന് മുന്നിൽ വിശദീകരിക്കേണ്ടിവരും.

സിനഡ് ചേരുന്ന സാഹചര്യത്തിൽ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. ജനാഭിമുഖ കുർബാനയ്ക്ക് നിയമ സാധുത നൽകുകയാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക പോം വഴിയെന്ന് എറണാകുളം അങ്കാമാലി മുഖപത്രം സത്യദീപം ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത ഭരണ വിമതർ കൈയ്യടക്കിയെന്നും കാനോൻ നിയമമനുസരിച്ച് സിനഡ് ഇടപെടണമെന്നും ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്‍റ് മെൽബിൻ മാത്യു സിനഡ് പിതാക്കൻമാർക്ക് അയച്ച കത്തിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...