ന്യൂഡല്‍ഹി : ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ രണ്ടാം സെറോ സര്‍വേ ഫലമനുസരിച്ച് രാജ്യത്ത് ഇനിയും കോവിഡ് വ്യാപനം കൂടുമെന്ന് റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടനസുരിച്ച് രാജ്യത്ത് 15ല്‍ ഒരാള്‍ക്ക് വീതം കോവിഡ് വന്നുപോയി. ആകെ 29082 പേരില്‍ 6.6ശതമാനം ആളുകളിലും ആന്റിബോഡി കണ്ടെത്തി. ഇത്തവണ 10 വയസ്സിന് മുകളിലുള്ളവരുടെ രക്തപസാംപിളാണ് പരിശോധിച്ചത്.
റിപ്പോര്‍ട്ടനുസരിച്ച് ചേരി പ്രദേശങ്ങളിലാണ് രോഗവ്യാപന സാധ്യത കൂടുതലായുള്ളത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ചേരിയുടെ അത്ര തീവ്രമായ വ്യപനം ഉണ്ടാകാനിടയില്ല. പുതിയ പഠനത്തിനായി ഓഗസ്റ്റ് 17 മുതല്‍ 22 വരെ രക്ത സംപിളുകള്‍ ശേഖരിച്ചു. ഒന്നാം ഘട്ട സര്‍വേ നടന്ന ജില്ലാകളിലെ തന്നെ 700 നഗരങ്ങളിലും ഗ്രാമങ്ങളിലും പുതിയ സര്‍വേ നടത്തി.
എന്നാല്‍ രോഗവ്യാപനം കൂടുന്ന ആശങ്കയ്ക്കിടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട് എന്നതാണ് രാജ്യത്തിന് ആശ്വാസകരമായ വാര്‍ത്ത. ഇതുവരെ 51 ലക്ഷം പേര്‍ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. എന്നാല്‍ ആളുകള്‍ കൂട്ടം കൂടുന്ന പ്രവണത ഇനിയും കൂടിയാല്‍ രോഗവ്യാപനം തടയാനായേക്കില്ല.