സ്പുട്‌നിക് വാക്‌സീന്‍ നിര്‍മ്മിക്കാന്‍ അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : റഷ്യയുടെ കോവിഡ്–19 വാക്സീൻ– സ്ഫുട്നിക് വി ഇന്ത്യയിൽ നിർമ്മിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് (ഡിസിജിഐ) സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) അനുമതി തേടി. വാക്സീന്റെ കൂടുതൽ വിശകലനം, പരിശോധന എന്നിവയ്ക്കുള്ള അനുമതി പുണെ കേന്ദ്രീകരിച്ചുള്ള വാക്സീൻ നിർമ്മാണ കേന്ദ്രവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്ടർ റെഡ്ഡി ലാബോറട്ടറീസിനാണു നിലവിൽ ഇന്ത്യയിൽ സ്ഫുട്നിക് വി നിർമ്മിക്കാൻ അനുമതിയുള്ളത്. ഇന്നലെയാണു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടിയതെന്നു വൃത്തങ്ങൾ പറഞ്ഞു. ജൂണ്‍ മാസത്തിൽ 10 കോടി കോവിഷീൽഡ് വാക്സീൻ‌ നിർമ്മിക്കാനും വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. ഇതുകൂടാതെ നോവാവാക്സ് വാക്സീന്റെ ഉത്പാദനവും സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നു. ഏപ്രിൽ മുതൽ രാജ്യത്ത് സ്ഫുട്നിക് വി വാക്സീൻ ഉപയോഗിച്ചു തുടങ്ങാനുള്ള അടിയന്തിര അനുമതി ഡ്രഗ് കൺട്രോളർ ജനറൽ നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...