ദിവസങ്ങളുടെ ഇടവേളകള്‍ ; അച്ഛനു പിന്നാലെ രണ്ടു മക്കളും കോവിഡിനു കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

അടൂർ : അച്ഛനു പിന്നാലെ രണ്ടു മക്കളും കോവിഡിനു കീഴടങ്ങി. അടൂർ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും റിട്ടയേഡ് ജില്ലാ രജിസ്ട്രാറുമായിരുന്ന കരുവാറ്റ പ്ലാവിളത്തറയിൽ പാറവിള പുത്തൻ വീട്ടിൽ എസ്.കെ.ജോൺസൺ (72), മക്കളായ പ്രമോദ് ജോൺസൺ (41), പ്രദീപ് ജോൺസൺ (37) എന്നിവരാണ് ചികിത്സയിലിരിക്കെ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്.

മേയ് 7ന് കോവിഡ് പോസിറ്റീവായ ജോൺസൺ ചികിത്സയിലിരിക്കെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 17ന് ആണ് മരിച്ചത്. മേയ് 10ന് കോവിഡ് പോസിറ്റീവായ പ്രമോദ് 29ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രദീപ് ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. പ്രമോദും പ്രദീപും അവിവാഹിതരാണ്. ജോൺസൺന്റെ ഭാര്യ – പരേതയായ ഓമന ജോൺസൺ (അടൂർ മുൻ നഗരസഭാ കൗൺസിലർ). മകൾ – പ്രിയ ജോൺസൺ (ക്ലാർക്ക്, അഡീഷനൽ ജില്ലാ കോടതി, പത്തനംതിട്ട). മരുമകൻ – അജിത്ത് (വില്ലേജ് ഓഫിസർ, മലയാലപ്പുഴ).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...