സേവന നിരക്കു താങ്ങാനാവുന്നില്ല ; കാർഡുകൾ നിരസിച്ചു വ്യാപാരികൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കടകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വ്യാപാരികൾ നിരസിക്കുന്നു. കാർഡ് ഇടപാടുകൾക്കുള്ള സേവന നിരക്ക് കമ്പനികൾ കൂട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ കാർഡുവഴി നടത്തുമ്പോൾ ആയിരം രൂപ മുതൽ രണ്ടായിരം രൂപവരെയാണു സേവന നിരക്കായി വ്യാപാരികൾ നൽകേണ്ടി വരുന്നത്. ഇതു പലർക്കും വലിയ ബാധ്യതയാവുന്നു. ലാഭത്തിൽ വലിയ തോതിൽ കുറവുവരുന്നു.

കാർഡു വേണമെന്നു നിർബന്ധിക്കുന്ന ഉപഭോക്താക്കളിലേക്കു സേവന നിരക്കിന്റെ ബാധ്യത അവർ പോലുമറിയാതെ ചില വ്യാപാരികൾ അടിച്ചേൽപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം തുടക്കത്തിൽ ഒട്ടേറെ ആനുകൂല്യങ്ങൾ വ്യാപാരികൾക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കാർഡ് ഇടപാടുകൾ വ്യാപകമായതോടെ ആനുകൂല്യങ്ങൾ നിർത്തുകയും സേവന നിരക്കുകൾ ഉയർത്തുകയും ചെയ്തു. കറൻസി രഹിത ഇടപാടുകൾ വിജയിക്കണമെങ്കിൽ ബാങ്കുകൾ സേവന നിരക്കു പിൻവലിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....