ഗ്ലാസ്ഗോ : സമീപ കാലത്തെങ്ങും ഉണ്ടാകാത്ത വിധത്തിലുള്ള കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ശനിയാഴ്ച റൺവേ അടച്ചിട്ട ഗ്ലാസ്ഗോ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു. റൺവേയിൽ വീണു കിടന്ന ഐസ് പൂർണമായി നീക്കം ചെയ്ത ശേഷമാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കിയത്. ഒറ്റരാത്രി കൊണ്ട് വീണ മഞ്ഞ് സ്കോട്ലൻഡിലെ പ്രധാന വ്യാവസായിക നഗരമായ ഗ്ലാസ്ഗോയിലെ രാജ്യാന്തര വിമാനത്താവളത്തെ നിശ്ചലമാക്കുകയായിരുന്നു. യുകെയിലെ തന്നെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്. നേരത്തെ ഗ്ലാസ്ഗോയിലേക്കുള്ള രണ്ട് വിമാനങ്ങൾ പ്രെസ്റ്റ്വിക്കിലേക്കും എഡിൻബറോയിലേക്കും വഴിതിരിച്ചു വിട്ടിരുന്നു. യെല്ലോ അലർട്ട് നിലവിലുള്ളതിനാൽ വീണ്ടും തടസത്തിന് സാധ്യത ഉണ്ട്. നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനെക്കാൾ കൂടിയ അളവിലുള്ള മഞ്ഞുവീഴ്ച സ്കോട്ലൻഡിലെ ഗതാഗത സംവിധാനത്തെയാകെ താളം തെറ്റിക്കുകയായിരുന്നു. അബർഡീൻ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ബ്രിട്ടിഷ് എയർവേയ്സിന്റെ വിമാനത്തിൽ വാഹനം വന്നിടിച്ചതിനെ തുടർന്ന് സർവീസ് റദ്ദാക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033