ജനങ്ങളാണ് യഥാര്‍ഥ അധികാരികളെന്ന് മനസിലാക്കി സേവനങ്ങള്‍ നല്‍കണം : പി. വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനങ്ങളാണ് യഥാര്‍ഥ അധികാരികളെന്ന് മനസിലാക്കി ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ സെക്രട്ടറിയും പത്തനംതിട്ട ജില്ലാ കളക്ടറുമായിരുന്ന പി. വേണുഗോപാല്‍ പറഞ്ഞു. ജില്ലയിലെ സദ്ഭരണ വാരാചരണ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ സേവനങ്ങളെക്കുറിച്ച് ബോധവാന്‍മാരായതിനാല്‍ അതനുസരിച്ച് ഉദ്യോഗസ്ഥരിലും മാറ്റം ഉണ്ടാകണം. നിയമം അറിഞ്ഞ് അതനുസരിച്ച് ഉദ്യോഗസ്ഥര്‍ ജോലി നിര്‍വഹിക്കണം. അപ്രതീക്ഷിത സംഭവങ്ങളെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ മിഷന്‍ മോഡിലേക്ക് മനസിനെ മാറ്റണമെന്നും സര്‍വീസ് അനുഭവം പങ്കുവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ അനുഭവം പങ്കുവയ്ക്കലും സംവാദവും നടന്നു. സദ്ഭരണവുമായി ബന്ധപ്പെട്ടുള്ള ചരിത്രരേഖകള്‍, ഗ്രന്ഥങ്ങള്‍, അനുഭവങ്ങള്‍ എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പൊതു ജനങ്ങള്‍ക്ക് സേവനം നല്‍കാനാകണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പൗരന്‍മാര്‍ക്ക് കാര്യക്ഷമവും സുതാര്യവുമായ ഭരണവും കൃത്യമായ സേവനവും ലഭ്യമാക്കുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യമെന്ന് വിഷയാവതരണം നടത്തിയ ജില്ലാ ലോ ഓഫീസര്‍ കെ.എസ്. ശ്രീകേഷ് പറഞ്ഞു. എഡിഎം ബി. രാധകൃഷ്ണന്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...