വായ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: വായ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നൽകിയ അപ്പീലിൽ ഇടപെടാതെ ലണ്ടൻ കോടതി. ഇതോടെ നീരവിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഏജൻസി നീക്കങ്ങൾ വേഗത്തിലാക്കാം. താൻ ഇന്ത്യന്‍ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ പീഡനത്തിന് ഇരയാകും എന്നായിരുന്നു നീരവിന്‍റെ വാദം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിനൊന്നായിരം കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി രാജ്യം വിട്ട് ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. പിഎൻബി അഴിമതി പുറത്തുവരികയും വിവിധ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് നീരവ് മോദി ഇന്ത്യ വിട്ടത്.

തട്ടിപ്പിലൂടെ നേടിയ പണം നീരവ് മോദി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്. നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ചേർന്ന് 14000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...