എഥനോൾ മിശ്രിതം വില്ലനാകുന്നു ; പുതിയ ഇന്ധനനയം വാഹന ഉടമകളുടെ പോക്കറ്റ് ചോർത്തുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നതുവഴി പകുതിയിലധികം പഴയ പെട്രോൾ വാഹനങ്ങളുടെയും മൈലേജ് വൻതോതിൽ കുറയുന്നതായി പുതിയ സർവേ റിപ്പോർട്ട്. പ്രമുഖ ഓൺലൈൻ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേയിലാണ് കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഒരുപോലെ മൈലേജ് കുറയുന്ന പ്രതിഭാസം കണ്ടെത്തിയത്. മൈലേജ് കുറയുന്നതിന് പുറമെ, ഈ ഇന്ധനം ഉപയോഗിക്കുന്നതുമൂലം തങ്ങളുടെ വാഹനങ്ങളുടെ എൻജിന് അസാധാരണമായ രീതിയിൽ തേയ്മാനവും കേടുപാടുകളും സംഭവിക്കുന്നതായി സർവേയിൽ പങ്കെടുത്ത പത്തിൽ മൂന്ന് ഡ്രൈവർമാരും സാക്ഷ്യപ്പെടുത്തുന്നു.

2022-ലോ അതിനു മുൻപോ വാങ്ങിയ പഴയ മോഡൽ വാഹനങ്ങൾക്കാണ് ഈ പുതിയ ഇന്ധനം വലിയ രീതിയിൽ പണികൊടുക്കുന്നത്. നിലവിൽ വിപണിയിലുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ 20 ശതമാനം വരെ എഥനോൾ ചേർത്ത, റിസർച്ച് ഒക്ടേൻ നമ്പർ 95 ഉള്ള പെട്രോളാണ് രാജ്യത്തുടനീളം വിതരണം ചെയ്യുന്നത്. പുതിയ വാഹനങ്ങൾ ഈ ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും, നിരത്തുകളിലുള്ള ലക്ഷക്കണക്കിന് പഴയ വാഹനങ്ങൾക്ക് ഇഥനോളിന്റെ ഉയർന്ന അളവ് എൻജിൻ തകരാറുകൾക്കും ഇന്ധനക്ഷമത കുറയുന്നതിനും കാരണമാകുന്നുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപകരില്ലാതെ 150 സ്കൂളുകൾ; 3,500 സ്കൂളുകളിൽ ഒരാൾ മാത്രം: ഹിമാചൽ നിയമസഭയിൽ വെളിപ്പെടുത്തൽ

0
ഷിംല: ഹിമാചല്‍ പ്രദേശില്‍ 150 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അധ്യാപകര്‍ ഇല്ലാതെയെന്ന് നിയമസഭയില്‍...

കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി

0
കോട്ടയം: കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി. കോട്ടയത്തെ ജില്ലാ നേതാക്കള്‍ പാര്‍ട്ടിവിട്ടു....

കേരള പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

0
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...