സെറ്റോ സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ജനാധിപത്യത്തെ തകർക്കുവാനുള്ള കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പത്രപ്രവർത്തകനും സാഹിത്യകാരനുമായ വിനോദ് ഇളകൊള്ളൂർ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏക പ്രതീക്ഷയായ രാഹുൽ ഗാന്ധിയെ ഇല്ലാതാക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഫാസിസ്റ്റ് നടപടി പ്രതിഷേധാർഹമാണെന്നും രാജ്യത്തിന്റെ അടിസ്ഥാനശിലകളായ ജനാധിപത്യവും മതേതരത്വവും ഇല്ലാതാക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യസ്നേഹികൾ ഒന്നിക്കേണ്ട കാലഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സെറ്റോ ജില്ലാ ചെയർമാൻ പി.എസ്.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. എച് എസ്‌ എസ് റ്റി എ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സെറ്റോ ജില്ലാ കൺവീനർ എസ്. പ്രേം, എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്, കെ പി എസ് റ്റി എ ജില്ലാ സെക്രട്ടറി ഫ്രഡി ഉമ്മൻ, എച് എസ്‌ എസ് റ്റി എ ജില്ലാ പ്രസിഡന്റ് ചാന്ദിനി പി, വിവിധ സംഘടനാ നേതാക്കളായ സജി അലക്സാണ്ടർ, ബിനു കെ. സത്യപാലൻ, മുഹമ്മദ് സിദ്ദിഖ്,എം.വി.തുളസി രാധ, സുനിൽകുമാർ, രേഷ്മ എസ് ഹരികുമാർ, വി.ജി.കിഷോർ, ബി.പ്രമോദ്, ബി.പ്രശാന്ത് കുമാർ, സജിത്ത്ബാബു, എസ്.കെ. സുനിൽകുമാർ, അനിൽകുമാർ, വിഷ്ണു സലിംകുമാർ, ദർശൻ ഡി. കുമാർ,ഷാജൻ എന്നിവർ സംസാരിച്ചു. സെറ്റോ ജില്ലാ കമ്മിറ്റി രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യപ്രഖ്യാപനവും നടത്തി.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി

0
ഡൽഹി: ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി. ഇക്കാര്യം സുപ്രീം കോടതിയിൽ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....