കൈപ്പട്ടൂർ : സേവാഭാരതി വള്ളിക്കോട് യൂണിറ്റ് വാർഷികസമ്മേളനം സംസ്ഥാന സാമാജിക കോഡിനേറ്റർ കെ. ബാബു ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രവർത്തകരുടെ സാമൂഹികപ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും ലഹരിയുടെ ഉപയോഗം ഒരു തലമുറയുടെ നാശത്തിലേക്കുള്ള ചൂണ്ടുപലകയാണെന്നും അതിനെതിരേ സേവാഭാരതി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ആർ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി കെ.കെ. ശ്രീനിവാസൻ (രക്ഷാധികാരി), ആർ. പ്രദീപ് കുമാർ(പ്രസിഡന്റ്), എൽ. ശ്രീലത, പി. ബാലകൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ്), കണ്ണൻ പെരുമ്പുളിക്കൽ(സെക്രട്ടറി), മധുസൂദനൻ നായർ, അഞ്ജലി ബി.നായർ (ജോയിന്റ് സെക്രട്ടറി), രതീഷ് വി.നായർ (ട്രഷറര്‍), കെ.ജി. രമേഷ് കുമാർ (ഐടി കോഡിനേറ്റർ), കെ.എൻ. ഹരികുമാർ, ടി.കെ. വിനീത്, സുഭാഷ് എ.നായർ, എം.ജി. പ്രസാദ് കുമാർ, ബാബുരാജ്, ബിന്ദു പ്രകാശ് (എക്‌സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.