ആലപ്പുഴ: ഉച്ചഭക്ഷണം വിതരണം ചെയ്യാൻ പോയ സേവാഭാരതി പ്രവർത്തകനെ ചെങ്ങന്നൂരിൽ അകാരണമായി മർദ്ദിച്ച എസ്സ് ഐ യ്ക്കെതിരെ അടിയന്തിര നടപടി വേണമെന്ന് ബി.ജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആവശ്യപ്പെട്ടു .
സേവാഭാരതിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ എം എൽ എ യുടെ നേതൃത്വത്തിൽ സി പി എം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പ്രവർത്തകർക്കെതിരായ പീഢനങ്ങൾ. പോലിസിനെ ഉപയോഗിച്ച് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കാമെന്നത് സി.പിഎം ന്റെയും എം.എൽഎയുടെ യും വ്യാമോഹം മാത്രമാണന്നും ജില്ലയിൽ എല്ലായിടത്തും സേവാഭാരതിയെ സേവനപ്രവർത്തനങ്ങളിൽ നിന്നും വിലക്കുന്ന പ്രവണത സി.പി.എം അധികാരം ഉപയോഗിച്ച് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.