സേവാസ് പദ്ധതി : സര്‍വേ റിപ്പോര്‍ട്ട് പ്രകാശനവും സമര്‍പ്പണവും 27ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്തില്‍ സേവാസ് പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാശനവും സമര്‍പ്പണവും 27ന് രാവിലെ 9.30 ന് ഇലവുംതിട്ട മൂലൂര്‍ സ്മാരക എസ്എന്‍ഡിപി ഹാളില്‍ ആരോഗ്യ വനിതാ ശിശുവികസനമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സാമൂഹിക പങ്കാളിത്തത്തോടെ എല്ലാവരിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ 2023 അധ്യയന വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തും പത്തനംതിട്ട സമഗ്രശിക്ഷയും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് സേവാസ്. സാര്‍വത്രികമായ പ്രീപ്രൈമറി വിദ്യാഭ്യാസം, പ്രൈമറി വിദ്യാഭ്യാസത്തിലെ അടിസ്ഥാന ശേഷി ഉറപ്പിക്കല്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവാര്‍ന്ന പങ്കാളിത്തം, രക്ഷിതാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ കായിക ക്ഷമത വര്‍ദ്ധിപ്പിക്കല്‍, വിദ്യാര്‍ഥികളുടെ ജീവിത സാഹചര്യങ്ങളുടെ വിശകലനം തുടങ്ങിയവ ചെയ്തുകൊണ്ട് പുരോഗമന ചിന്തയും യുക്തിചിന്തയും ഉറപ്പാക്കുന്ന പരിവര്‍ത്തനോന്മുഖമായ പ്രവര്‍ത്തനത്തിലൂടെ സാമൂഹിക അവബോധം ഉറപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ബി രാജു, സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ പി ജയലക്ഷ്മി, ജില്ലാ ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...