Wednesday, July 2, 2025 4:12 pm

വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ – സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഏറെ ശ്രദ്ധയോടെ കാണുന്നത് യുവത്വത്തെയാണ്. അവരിലാണ് നാടിന്റെ പ്രതീക്ഷ. നന്മയുള്ള സമൂഹം കെട്ടിപ്പടുക്കേണ്ടതും നന്മ ഉള്ള ആളുകളെ വാര്‍ത്തെടുക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്. സഹജീവികളോട് നന്മയുള്ളവരും കരുണയുള്ളവരുമാകാന്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹവാസ ക്യാമ്പുകളില്‍ കൂടെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

പിറ്റിഎ പ്രസിഡന്റ് കെ.ഹരിപ്രസാദ് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി വറുഗീസ്, പ്രോഗ്രാം ഓഫീസര്‍ പി.സുധാകുമാരി, അധ്യാപകരായ പി.ആര്‍ ഗിരീഷ്, ബി.കെ സുധീഷ്ണ, കണിമോള്‍, ബിനോയി സഖറിയ, ഫെലിക്‌സ് ലൂര്‍ദ് സ്വാമി, എന്‍എസ്എസ് വോളന്റിയര്‍ ലീഡര്‍ എച്ച്.ആര്‍ ഹേമന്ത്, എസ്.പവിത്ര തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...

സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ...

0
കോഴിക്കോട്: പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം...

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...