ക്രിസ്തുമസ് ദിനങ്ങളിലെ സപ്‌തദിന നാഷണൽ സർവീസ് സ്കീം ക്യാമ്പുകൾ മാറ്റിവെക്കണം : കെ സി സി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ക്രിസ്തുമസ് ദിനങ്ങളിലെ സപ്ത‌ദിന നാഷണൽ സർവീസ് സ്‌കീം ക്യാമ്പുകൾ മാറ്റിവെക്കണം എന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ്. ക്രൈസ്‌തവ സമൂഹം വളരെ പ്രാധാന്യത്തോടെ ആചരിക്കുന്ന ക്രിസ്തുമസ് ദിനങ്ങളിലും അതിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ നടക്കുന്ന ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കുവാൻ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കഴിയുന്നില്ല. ഗായകസംഘത്തിനും യുവജനവിഭാഗത്തിനും നേതൃത്വം നല്‌കുന്ന കുട്ടികൾ ഈ കാരണങ്ങള്‍ കൊണ്ട് എൻ.എസ്.എസ് ക്യാമ്പിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്നു. അതിനാൽ കുട്ടികൾക്ക് എൻ.എസ്.എസ്. ക്യാമ്പിൽ പങ്കെടുക്കുവാൻ കഴിയുന്നില്ല എന്നത് കഴിഞ്ഞ വർഷങ്ങളിലെ ക്യാമ്പുകളിൽ നിന്നും വ്യക്തമാണ്. അപ്രകാരം പങ്കെടുക്കാത്തവരെ ഇത്തവണത്തെ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ സർക്കാർ നൽകിയ ഉത്തരവിൽ പരാമർശിക്കുന്നു. എൻ.എസ്.എസ്സിൽ പങ്കാളികളാകുവാൻ ക്രിസ്‌ത്യൻ കുട്ടികൾക്ക് ഇതുനിമിത്തം അവസരം നഷ്ടമാകുന്നു.

പത്താം ക്ലാസ്സിൽ എസ്.പി.സി, എൻ.സി.സി. മുതലായവ ഇല്ലാത്തതിന് കാരണം അവർക്ക് പബ്ലിക് പരീക്ഷ ഉള്ളതിനാലാണ്. അതുപോലെ പബ്ലിക് പരീക്ഷ ഉള്ള പതിനൊന്നാം ക്ലാസ്സിൽ പരീക്ഷയ്ക്ക് തൊട്ടുമുൻപ് നടത്തുന്ന എൻ.എസ്.എസ് ക്യാമ്പ് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്ക്കീമിന്റെ സപ്‌തദിന സഹവാസക്യാമ്പ് ഒന്നാംവർഷ പൊതുപരീക്ഷയ്ക്ക് ശേഷം മധ്യവേനലവധി സമയത്ത് നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച് സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഏഴു ദിവസം തുടർച്ചയായി നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കുലർ അയച്ച അധികാരികൾ കെ സി സി ആവശ്യപ്പെട്ടതിനെ തുടർന്ന് 25 ന് വേണമെങ്കിൽ അവധി നല്കാം എന്ന് പ്രോഗ്രാം ഓഫീസർമാരെ വാക്കാൽ അറിയിച്ചതായി അറിയുന്നു. ക്രിസ്തുമസ് കാലയളവിൽ ക്യാമ്പ് നടത്തിയാൽ 24, 25 തീയതികളിൽ നിർബന്ധമായും അവധി നല്കണം.

പൊതുഅവധി ദിവസമായ ഞായറാഴ്‌ച വിവിധ സർക്കാർ വകുപ്പുകൾ പ്രവൃത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണതയും വർദ്ധിച്ചുവരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകൾ, കലോത്സവങ്ങൾ, മേളകൾ, വിവിധ ദിനാചരണങ്ങൾ തുടങ്ങിയവ ഞായറാഴ്‌ച ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലേയ്ക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളിൽ വർദ്ധിക്കുന്നു. ആലപ്പുഴ റവന്യൂ ജില്ല കായികമേള മണ്ണാറശാല ദേവീക്ഷേത്ര ഉത്സവ ദിനത്തിലും ഞായറാഴ്ചയിലും നടത്തുവാൻ എടുത്ത തീരുമാനം കെസിസി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ആ ദിവസങ്ങളിൽ നിന്നും മാറ്റിവെച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ ഭാഗമായ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ നവംബർ, ഡിസംബർ മാസങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നു.

2022 ഒക്ടോബർ 2 ഞായറാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച നടപടി വ്യാപക
പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. എൻ.എസ്.എസ്, എൻ.സി.സി. ക്യാമ്പുകളും അധ്യാപക പരിശീലനങ്ങളും
ഇത്തരത്തിൽ ഞായറാഴ്‌ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ഇപ്പോൾ പതിവായി നടത്തിവരുന്നു. മുൻകാലങ്ങളിൽ മേളകൾ, കലോത്സവങ്ങൾ പരിശീലന പരിപാടികൾ തുടങ്ങിയവയ്ക്കിടയിൽ വരുന്ന ഞായറാഴ്‌ചകളിൽ അവധി
നൽകിയിരുന്നെങ്കിൽ ഇപ്പോൾ ആ രീതി പൂർണ്ണമായും മാറ്റിയിരിക്കുന്നു. അവധി ദിനങ്ങൾ നിർബന്ധിത പ്രവർത്തി ദിനങ്ങളാക്കികൊണ്ടുള്ള മനുഷ്യാവകാശങ്ങളിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടണം എന്ന് കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...