സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഏഴ് നിര്‍ദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ ഓഡിറ്റിങ് ഉള്‍പ്പെടെ ഏഴു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 2019 ല്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറാണ് ഹാജരാക്കിയത്.

മാര്‍ഗ നിര്‍ദേശങ്ങള്‍

  • ശൗചാലയങ്ങളില്‍ വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം.
  • സ്‌കൂളില്‍ പ്രഥമശുശ്രൂഷാ കിറ്റ് വേണം.
  • പ്രഥമശുശ്രൂഷയില്‍ രണ്ട് ജീവനക്കാര്‍ക്കെങ്കിലും അടിസ്ഥാനപരിശീലനം നല്‍കണം.
  • അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങള്‍ നേരിടാന്‍ ചൈല്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ റെസ്‌പോണ്‍സ് പ്ലാന്‍ തയ്യാറാക്കണം. ആന്റിവെനം, പീഡിയാട്രിക് മെഡിക്കല്‍ കെയര്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ അടുത്തുള്ള ആശുപത്രിയുമായുള്ള ഏകോപനം.
  • പാമ്പിനെ ഒഴിവാക്കാന്‍ വനംവകുപ്പുമായി ഏകോപനം. സ്‌കൂളിലും പരിസരങ്ങളിലും പരിശോധന നടത്തണം.
  • തീപിടുത്തം, വെള്ളപ്പൊക്കം തുടങ്ങിയവ നേരിടാന്‍ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായിച്ചേര്‍ന്ന് മോക്ക് ഡ്രില്‍ നടത്തണം.
  • നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ മേധാവികളും മാനേജ്‌മെന്റും ഉറപ്പാക്കണം. ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ഇടയ്ക്കിടെ പരിശോധനനടത്തണം.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...