Monday, May 5, 2025 7:09 am

കു​ടി​ലി​ന് തീ​പി​ടി​ച്ച് അ​ഞ്ച് കു​ട്ടി​ക​ള​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​ർ വെ​ന്തു​മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന: ബി​ഹാ​റി​ലെ റോ​ഹ്താ​സ് ജി​ല്ല​യി​ൽ കു​ടി​ലി​ന് തീ​പി​ടി​ച്ച് അ​ഞ്ച് കു​ട്ടി​ക​ള​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​ർ വെ​ന്തു​മ​രി​ച്ചു. ജി​ല്ല ആ​സ്ഥാ​ന​മാ​യ സ​സാ​രാ​മി​ലെ ന​സ്രി​ഗ​ഞ്ച് സ​ബ് ഡി​വി​ഷ​നി​ലെ ഇബ്രാഹിംപൂർ ഗ്രാ​മ​ത്തി​ൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സം​ഭ​വം ന​ട​ന്ന​ത്. പു​ഷ്പ ദേ​വി (30), അ​വ​രു​ടെ ര​ണ്ട് പെ​ൺ​മ​ക്ക​ളാ​യ കാ​ജ​ൽ കു​മാ​രി (നാ​ല്), ഗു​ഡി​യ (ര​ണ്ട്), മ​ക​ൻ ബ​ജ്‌​രം​ഗി കു​മാ​ർ (ആ​റ്), പു​ഷ്പ​യു​ടെ ബ​ന്ധു​ക്ക​ളാ​യ കാ​ന്തി കു​മാ​രി (ആ​റ്), ശി​വാ​നി (മൂ​ന്ന്), മാ​യാ ദേ​വി (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പൊള്ളലേറ്റ മ​റ്റൊ​രു സ്ത്രീ​യാ​യ രാ​ജു ദേ​വി​യെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്‌​ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ദുരന്തമുണ്ടായത്. അ​പ​ക​ട​സ​മ​യം എ​ല്ലാ​വ​രും കു​ടി​ലി​നു​ള്ളി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ര​ക്ഷാ​സം​ഘ​വും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്‌​റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ബി​ക്രം​ഗ​ഞ്ച് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് അ​നി​ൽ ബ​സ​ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു . കു​ടി​ലി​ന് സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. കുടുംബാംഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കവർന്ന ജീവനക്കാരനെതിരെ കേസ്

0
കണ്ണൂര്‍: കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ...

ആശാവർക്കേഴ്സിന്റെ രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം

0
തിരുവനന്തപുരം : കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന...

ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ

0
കണ്ണൂർ : പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി...

ഹൃദയാഘാതം ; തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

0
മനാമ : തൃശൂർ കുന്നംകുളം ചിറ്റന്നൂർ സ്വദേശി വിജയൻ (65) ഹൃദയാഘാതം...