Monday, March 31, 2025 11:16 am

തിമിര ശസ്ത്രക്രിയക്ക് ശേഷം ഏഴ് രോ​ഗികൾക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി

For full experience, Download our mobile application:
Get it on Google Play

അഹമ്മ​ദാബാദ്: തിമിര ശസ്ത്രക്രിയക്ക് ശേഷം ഏഴ് രോ​ഗികൾക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ഗുജറാത്തിലെ പാടൻ ജില്ലയിലെ ആശുപത്രിയിലാണ് സംഭവം. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ ഏഴ് രോഗികൾക്ക് ഭാഗികമായോ പൂർണമായോ കാഴ്ച നഷ്ടപ്പെട്ടതായി പരാതിയുയർന്നു. പരാതിയെ തുടർന്ന് അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. അണുബാധ മൂലമായിരിക്കാം കാഴ്ച നഷ്ടപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫെബ്രുവരി രണ്ടിന് രാധൻപൂർ നഗരത്തിലെ സർവോദയ കണ്ണാശുപത്രിയിൽ 13 രോഗികൾക്ക് ശസ്ത്രക്രിയ നടത്തി.

കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതിയെ തുടർന്ന് ഏഴ് രോഗികളിൽ അഞ്ച് പേരെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ എം ആൻഡ് ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കും രണ്ട് പേരെ മെഹ്‌സാന ജില്ലയിലെ വിസ്‌നഗർ ടൗണിലെ ആശുപത്രിയിലേക്കും മാറ്റിയതായി സർവോദയ ഐ ഹോസ്പിറ്റൽ ട്രസ്റ്റി ഭാരതി വഖാരിയ പറഞ്ഞു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അന്വേഷണത്തിന് സമിതിക്ക് രൂപം നൽകിയതായി ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണിത്. ജനുവരി 10 ന്, അഹമ്മദാബാദ് ജില്ലയിലെ മണ്ഡൽ ഗ്രാമത്തിൽ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 17 വൃദ്ധർക്ക് അണുബാധ മൂലം കാഴ്ച നഷ്ടപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇൻഡിഗോയ്ക്ക് 944 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്

0
ദില്ലി : ഇൻഡിഗോ വിമാന കമ്പനിക്ക് 944 കോടി രൂപ പിഴ...

വയനാട് ചേമ്പുംകൊല്ലി വനത്തില്‍ ആടുകളുടെ ജഡം തള്ളാന്‍ശ്രമിച്ച രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

0
മാനന്തവാടി: ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ശ്രമിച്ച രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. രാജസ്ഥാന്‍...

അടൂർഭാസിയുടെ പേരിൽ മികച്ച ഹാസ്യനടന് പുരസ്കാരം ഏർപ്പെടുത്തും

0
പത്തനംതിട്ട : നടൻ അടൂർഭാസിയുടെ പേരിൽ അടുത്തവർഷം മുതൽ മലയാള...

സ്ഥിരം മദ്യപാനിയെ ലഹരിവിമുക്തി ചികിത്സാകേന്ദ്രത്തിലെത്തിച്ച് ജനമൈത്രി പോലീസ്‌

0
പത്തനംതിട്ട : നിരന്തരം മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കിവന്ന സ്ഥിരമദ്യപാനിയായ യുവാവിനെ...