കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പടെ ഏഴ് പേർക്ക് പരുക്ക്. തൃശ്ശൂർ എരുമപ്പെട്ടിയിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം നടന്നതെന്നാണ് വിവരം. പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് മങ്ങാട് സെൻ്റ് ജോർജ് പള്ളി ഗ്രോട്ടോയുടെ മുന്നിലാണ് അപകടമുണ്ടായത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളായ പുത്തൻപീടികയിൽ ഹക്കീം, സമദ്, ഷൗജത, സുനൈന, ഹിസാന, ഷാഹിദ്, മുഹമ്മദ് സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒമ്പത് വയസുകാരി സുനൈനയുടെ പരിക്ക് സാരമുള്ളതാണ്. ഒറ്റപ്പാലത്ത് നിന്ന് ചാവക്കാട്ടേയ്ക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ആറ്റൂർ സ്വദേശി ഷാഫിയും കുടുംബവുമാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരുക്കുകളില്ല. അപകടത്തിൽ ഒറ്റപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് സാരമായ കേടുപാടുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ തുടരും ; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: കാലവർഷം ദുർബലപ്പെടുകയാണെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇപ്പോഴും മഴ മുന്നറിയിപ്പ്...

മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

0
ഇടുക്കി: മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്....

‘ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ…?’ ; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

0
തിരുവനന്തപുരം : സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട്...

ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ്...