തമിഴ്നാട് ദിണ്ടിഗലിൽ തോക്കുകളും വെടിയുണ്ടകളുമായി നാല് മലയാളികളടക്കം ഏഴു പേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ തോക്കുകളും വെടിയുണ്ടകളുമായി നാല് മലയാളികളടക്കം ഏഴു പേര്‍ അറസ്റ്റിൽ. വനത്തിൽ മൃഗവേട്ടയ്‌ക്കെത്തിയതെന്നാണ് ഇവരുടെ മൊഴി. പിടിയിലായ ഏഴു പേരിൽ മൂന്നു പേര്‍ ദിണ്ടിഗൽ സ്വദേശികളാണ്. പഴനി -കൊടൈക്കനാൽ റോഡിൽ തമിഴ്നാട് വനം വകുപ്പിന്‍റെ പട്രോളിംഗ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഏഴു പേർ കുടുങ്ങിയത്. സംശയകരമായ സാഹചര്യത്തിൽ റോഡരികിൽ ഇവർ നിൽക്കുന്നത് കണ്ടാണ് ചോദ്യം ചെയ്തത്. പിന്നാലെ ഇവരുടെ കാറുകൾ പരിശോധിച്ചപ്പോൾ ലൈസൻസ് ഇല്ലാത്ത തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. ഇതോടെ ഏഴു പേരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പഴനി അടിവാരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുഹമ്മദ്‌ റഫീഖ്, നിഹാസ്, അബ്ദുൽ ലത്തീഫ്, മുസ്‌തഫ എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. ഇവർ സഞ്ചരിച്ച തിരൂർ, പെരുന്തൽമണ്ണ രജിസ്ട്രഷനിലുള്ള കാറുകളും കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ദിണ്ടികൽ സ്വദേശികൾ ആണ്‌.  വിശദമായി ചോദ്യം ചെയ്യുമെന്നും ഇവരുടെ കൈവശം തോക്കുകൾ എങ്ങനെയെത്തിയെന്നതിലടക്കം അന്വേഷണം ഉണ്ടാകുമെന്നും ദിണ്ടിഗൽ പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...