ഏഴ് വ‍ർഷത്തെ നിയമ പോരാട്ടം ; മുൻ സൈനികനായ 80കാരന് പെൻഷനും അരിയേഴ്സും അനുവദിച്ച് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മൊഹാലി: ഏഴ് വ‍ർഷത്തെ നിയമ പോരാട്ടം ഫലം കണ്ടു. മുൻ സൈനികനായ 80കാരന് പെൻഷനും അരിയേഴ്സും അനുവദിച്ച് ഉത്തരവ്. മാസം തോറും പെൻഷനായി 16000 രൂപയും ഇതുവരെ നിഷേധിക്കപ്പെട്ട ആനുകൂല്യമായി 20 ലക്ഷം രൂപയും നൽകമണമെന്നാണ് ആംഡ് ഫോഴ്സ് ട്രൈബ്യൂണൽ സൈന്യത്തോട് ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ 80 വയസ് പ്രായമുള്ള ഗുർപാൽ സിംഗിന്റെ 7 വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് തീരുമാനം എത്തുന്നത്. 5 സിഖ് റജിമന്റിലെ മുൻ സൈനികനായിരുന്നു ഗുർപാൽ സിംഗ്. ഖരാറിലെ അന്ധേരി സ്വദേശിയായ ഗുർപാൽ 1961 ഒക്ടോബ‍ർ 28നാണ് സൈന്യത്തിൽ ചേരുന്നത്. 1970 ഒക്ടോബർ 27ന് 9 വർഷത്തെ സേവനം പൂ‍ത്തിയാക്കി ഗുർപാൽ വിരമിക്കുകയായിരുന്നു.

ഏഴ് വ‍ർഷത്തെ സ്ഥിരം നിയമം അല്ലെങ്കിൽ 8 വർഷത്തെ റിസ‍ർവ് സേവനം എന്ന വിഭാഗത്തിലാണ് ഗുർപാൽ സിംഗ് സൈന്യത്തിന്റെ ഭാഗമായത്. എന്നാൽ തസ്തിക ലഭ്യമല്ലെന്ന് വിശദമാക്കിയാണ് സൈന്യം ഗുർപാൽ സിംഗിന് പെൻഷൻ നിഷേധിച്ചത്. ഇതിനെതിരെ 2018ലാണ് ഗുർപാൽ സിംഗ് മൊഹാലിയിലെ വിമരിച്ച സൈനികരുടെ തർക്ക പരിഹാര സമിതിയിൽ പരാതിയുമായി എത്തിയത്. ഈ പരാതിയാണ് ചണ്ഡിഗ‍‍ഡ് ആംഡ് ഫോഴ്സ് ഗ്രീവൻസ് സെൽ പരിഗണിച്ചത്. എന്നാൽ ജോലി ചെയ്തതിന്റെ രേഖകൾ ലഭ്യമല്ലെന്നായിരുന്നു സൈന്യം കേസിനെതിരെ ഉയ‍ർത്തിയ വാദം. ട്രൈബ്യൂണലിനെ സമീപിക്കാനെടുത്ത കാലതാമസം അടക്കം കേസിൽ വെല്ലുവിളിയായെങ്കിലും വിരമിച്ച സൈനികന്റെ ആവശ്യത്തോട് യോജിക്കുന്നതായാണ് അവസാന തീരുമാനം എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...