പത്താം ക്ലാസ് പരീക്ഷയ്ക്ക് ഫയലുകൾ തയ്യാറാക്കി ഏഴാം ക്ലാസിലെ കൂട്ടുകാർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസിലെ കുട്ടികൾ പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള ഫയലുകൾ സ്വയം നിർമിച്ചു നൽകി മാതൃകയായി. ഇന്നലെ വിവിധ ക്ലാസുകളുടെ സെന്റ് ഓഫ് ആയിരുന്നു. പ്രൈമറി തലത്തിലെ ഏഴാം ക്ലാസുകാർക്ക് ആയിരുന്നു കൂടുതൽ ആഘോഷച്ചടങ്ങുകൾ. അവർ തങ്ങളുടെ ഹൈസ്കൂൾ പ്രവേശനത്തെ വെറും മധുരപലഹാരങ്ങൾ കൈമാറിയല്ല ആഘോഷിച്ചത്. 7 ഡി ഡിവിഷനിലെ കുട്ടികൾ സ്കൂളിലെ പത്താം ക്ലാസ് പരീക്ഷയുടെ നടത്തിപ്പിലേക്ക് ആവശ്യമായ 17 ക്ലാസ് മുറികളിലേക്കുള്ള ഫയലുകളാണ് ഹെഡ്മിസ്ട്രെസിന് സമ്മാനിച്ചത്.

സ്കൂളിലെ ആർട്ട് ടീച്ചറും അവരുടെ ക്ലാസ് ടീച്ചറും കൂടിയായ ജയലക്ഷ്മിയുടെ പരിശീലനത്തിലാണ് അവർ ഫയൽ ഉണ്ടാക്കാൻ പഠിച്ചത്. പ്രൈമറി ക്ലാസിൽ നിരവധി ക്രാഫ്റ്റ് വർക്കുകൾ ആണ് ഇതിനോടകം കുട്ടികളെ കൊണ്ട് ടീച്ചർ പരിശീലിപ്പിച്ചിട്ടുള്ളത്. ക്ലാസിലെ പെൺകുട്ടികൾക്ക് മാലയും ആൺകുട്ടികൾക്ക് പേനയുമായിരുന്നു ജയലക്ഷ്മി ടീച്ചർ നൽകിയ സമ്മാനം. തീർന്നില്ല അടുത്തവർഷം ഹൈസ്കൂളിലേക്ക് പ്രവേശിക്കുന്ന ഈ കുട്ടികൾ തങ്ങളുടെ പഴയ ക്ലാസ് ടീച്ചറിനെ തന്നെ എട്ടാം ക്ലാസിലെ ക്ലാസ് ടീച്ചർ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തയ്യാറാക്കിയ നിവേദനം സ്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറുവാനും മറന്നില്ല. ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ അലീമ, ഫൈഹ, നിഫില എന്നീ കുട്ടികളാണ് ഫയൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി, സീനിയർ അധ്യാപകരായ ബി.കെ ബിജു, രാജി എന്നിവർ ഫയലുകൾ ഏറ്റുവാങ്ങി. ജയലക്ഷ്മി ടീച്ചർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...