തൃശ്ശൂര്‍ : ചാലക്കുടി മേലൂരില്‍ പട്ടാപ്പകല്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്രൂര മര്‍ദ്ദനം. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ തലമുടി മുറിച്ചു കളഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞു കഴിയുകയാണ്. അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പമാണ് പെണ്‍കുട്ടി നിലവില്‍ താമസിക്കുന്നത്. കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാന്‍ സൈക്കിളില്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കുതിച്ചെത്തിയ വാന്‍ ഇടിക്കുകയായിരുന്നു.
വാനില്‍ നിന്നും പുറത്തിറങ്ങിയ മുഖം മൂടി ധരിച്ചെത്തിയ സംഘം പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റുകയും ചെയ്തു. ഉടനെ തന്നെ സംഘം വാഹനവുമായി കടന്നുകളഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടി ശബ്ദമുണ്ടാക്കിയതോടെയാണ് സംഭവം വീട്ടുക്കാര്‍ അറിയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞയച്ചവരാണ് മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദ്ദിച്ച ആളുകളെ ബന്ധുക്കള്‍ക്ക് പരിചയമുണ്ടെന്നും മൊഴിയുണ്ട്. പ്രാഥമികമായി അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.