മേലൂരില്‍ പട്ടാപ്പകല്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്രൂര മര്‍ദ്ദനം ; തലമുടി മുറിച്ചു കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ചാലക്കുടി മേലൂരില്‍ പട്ടാപ്പകല്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്രൂര മര്‍ദ്ദനം. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ തലമുടി മുറിച്ചു കളഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞു കഴിയുകയാണ്. അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പമാണ് പെണ്‍കുട്ടി നിലവില്‍ താമസിക്കുന്നത്. കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാന്‍ സൈക്കിളില്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കുതിച്ചെത്തിയ വാന്‍ ഇടിക്കുകയായിരുന്നു.

വാനില്‍ നിന്നും പുറത്തിറങ്ങിയ മുഖം മൂടി ധരിച്ചെത്തിയ സംഘം പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റുകയും ചെയ്തു. ഉടനെ തന്നെ സംഘം വാഹനവുമായി കടന്നുകളഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടി ശബ്ദമുണ്ടാക്കിയതോടെയാണ് സംഭവം വീട്ടുക്കാര്‍ അറിയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞയച്ചവരാണ് മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദ്ദിച്ച ആളുകളെ ബന്ധുക്കള്‍ക്ക് പരിചയമുണ്ടെന്നും മൊഴിയുണ്ട്. പ്രാഥമികമായി അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...