മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശ്രമിച്ച നൈറ്റ് വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികൾ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാരായണപുരം മാർക്കറ്റിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശ്രമിച്ച നൈറ്റ് വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു. കടകളിൽ നിന്നുള്ള മാലിന്യം രാത്രി കാലങ്ങളില്‍ ചന്തയില്‍ ആണ് നിക്ഷേപിക്കുന്നത്. ഇങ്ങനെ നിക്ഷേപിച്ച മാലിന്യങ്ങൾ കഴിഞ്ഞ ആഴ്ച എം എല്‍ എയുടെ ശാസന പ്രകാരം പഞ്ചായത്ത് നീക്കം ചെയ്തിരുന്നു. ഇതിന് ശേഷമാണു മാലിന്യം തള്ളുന്നത് തടയാൻ വേണ്ടിനൈറ്റ് വാച്ചറെ ഡ്യൂട്ടിക്ക്  ഇട്ടത്. എന്നാല്‍ രാത്രിയില്‍ മാലിന്യം തള്ളുവാന്‍ എത്തിയവരെ വാച്ചര്‍ തടഞ്ഞു എങ്കിലും വാച്ചറെ  അന്യ സംസ്ഥാന തൊഴിലാളികള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. കോന്നിയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ സംഘടിതരാണ്. ഒരാള്‍ക്ക്‌ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ മെസ്സേജ് കൈമാറുന്നു. അപ്പോള്‍ തന്നെ മുഴുവന്‍ ആളുകളും എത്തിച്ചേരുന്നു. പോലീസ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...