ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പേരിയ നെടുംപൊയിൽ ചുരത്തിൽ കാറിലിടിച്ച് ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ -വയനാട് റോഡിലെ പേരിയ- നെടുംപൊയിൽ ചുരത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽ ട്രാവലറിലുണ്ടായിരുന്ന 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

കൊട്ടിയൂര്‍- പാൽചുരം റോഡിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ നെടുംപൊയിൽ ചുരത്തിൽ തിരക്ക് കൂടിയിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ ലോറി പുറത്തെടുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇന്ന് പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്. ചുരം റോഡിൽ 28ാം മൈൽ സെമിനാറി വില്ലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് പോവുകായിരുന്ന കാറും എതിരെ വരുകയായിരുന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ട്രാവലര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...