റെസിഡൻസി കച്ചവടം കണ്ടെത്താൻ പരിശോധന ; നിരവധി പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിൽ റെസിഡൻസി കച്ചവടം കണ്ടെത്താൻ പരിശോധന. അനധികൃതമായി പണം വാങ്ങി റെസിഡൻസി പെർമിറ്റുകൾ നൽകിയ പാകിസ്ഥാൻ സ്വദേശി അടക്കം നിരവധി പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് ഈ നടപടി. ഷഹ്ബാസ് ഹുസൈൻ അല്ലാ റഖ എന്ന പാകിസ്ഥാൻ സ്വദേശിയാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയത്. ഇയാൾ നൂർ അൽ കൗതർ ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ രജിസ്റ്റർ ചെയ്തയാളാണ്.

ഏജൻസി കരാറുകളിലൂടെ ഒമ്പത് കമ്പനികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഇയാൾ മൊത്തം 19 കമ്പനികളുടെ പ്രതിനിധിയാണ്. മുനിഫ ഒമർ അൽ എനേസി എന്ന വനിതയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനികളിൽ 150 തൊഴിലാളികളെയാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. തൊഴിലാളികൾ ഈ കമ്പനികളിൽ ജോലി ചെയ്യാത്തവരായിരുന്നു. എന്നിട്ടും അനധികൃതമായി റെസിഡൻസി പുതുക്കാനും കൈമാറ്റം ചെയ്യാനും ഓരോരുത്തരും 350 മുതൽ 900 വരെ കുവൈത്ത് ദിനാർ പ്രതിക്ക് നൽകിയിരുന്നു എന്നാണ് കണ്ടെത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...