വാഷിംഗ്ടണ്‍ : യുഎസില്‍ ജനജീവിതത്തെ ദുഷ്‌കരമാക്കി അതിശൈത്യവും ശീതക്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമാകുന്നു. മരണസംഖ്യ 55. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഏരി കൗണ്ടിയില്‍ ശീതക്കാറ്റ് മൂലം 25 പേര്‍ മരിച്ചു. ബഫലോ കൗണ്ടിയില്‍ 18 പേരും മരിച്ചു. മേഖലയില്‍ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമാണ്. റോഡുകളും മറ്റും മഞ്ഞുവീണടിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുന്നു. ശീതക്കാറ്റ് കൊളറാഡോ, ഇല്ലിനോയ്, കന്‍സാസ്, കെന്റക്കി, മിഷിഗണ്‍, മിസൗറി, നെബ്രാസ്‌ക, ന്യൂയോര്‍ക്ക്, ഒഹായോ, ഓക്‌ലഹോമ, ടെന്നസീ, വിസ്‌കോസിന്‍ എന്നീ സ്‌റ്റേറ്റുകളിലാണ് ജനജീവിതത്തെ സാരമായി ബാധിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് ഭൂരിഭാഗം പേരും മരിച്ചത്. നിരവധി മൃതദേഹങ്ങള്‍ കാറുകളില്‍ നിന്നാണ് കണ്ടെടുത്തത്.
യുഎസില്‍ ശീതക്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷം ; മരണസംഖ്യ 55
RECENT NEWS
Advertisment